തിരുവനന്തപുരം: സുരക്ഷാവീഴ്ചയുണ്ടാകാത്ത തരത്തിൽ ഇടുക്കി അണക്കെട്ട് വിനോദസഞ്ചാരികൾക്കായി എല്ലാ ദിവസവും തുറന്നുകൊടുക്കണമെന്നാണ് സർക്കാരിന്റെ സമീപനമെന്നു മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു.
ഇടുക്കി ആർച്ച് ഡാമും പരിസരവും ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം അതീവ സുരക്ഷാ, തന്ത്രപ്രധാന മേഖലയായി പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ മൂന്നു വർഷമായി വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാറില്ല.
അതിനാൽ സുരക്ഷാ പ്രോട്ടോകോൾ പൂർണമായി പാലിച്ചു മാത്രമേ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കാനാകൂ.എല്ലാ ദിവസവും ടൂറിസ്റ്റുകളെ അനുവദിക്കാൻ ഹൈഡൽ ടൂറിസം വകുപ്പും കെഎസ്ഇബിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇടുക്കി, ചെറുതോണി ഡാമുകൾ എല്ലാ ദിവസവും ടൂറിസ്റ്റുകൾക്കായി തുറന്നാൽ പ്രദേശത്തു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.